Friday, November 14, 2008

കുഞ്ഞുവാക്ക്



വഴി
നീ ഇങ്ങോട്ട്
ഞാന്‍ അങ്ങോട്ട്
നമ്മള്‍ എങ്ങോട്ട്......?

വേറെ വഴി
നാക്കും വാക്കും
വീറും വാശിയും
പണ്ടവും പണ്ടാരവും
കത്തിയും ഒരു കൊലയും.....

ഒടുക്കത്തെ വഴി
ആദ്യം എന്‍റെ തുടക്കം
പിന്നെ അവന്‍റെ മുടക്കം
ഒടുക്കം ഞങ്ങളുടെ അടക്കം






Thursday, November 13, 2008

ഉരുളകള്‍....

അവളെന്‍റെ മുന്നില്‍ ഉരുണ്ടു
വീനുരുലാതെ ഞാനും .
തിരക്കില്‍പ്പെട്ട് ഉരുളന്‍കല്ല് പോലും ഉരുളകളാവാതെ
നിന്ന നില്‍പ്പില്‍ നില്‍ക്കുമ്പോള്‍
ഞാനെന്തിന്
ഉരുളണം...?

കാറ്റും കരിയിലയും

വീണ്ടുമൊരു കാറ്റടിച്ചു....
കരിയിലകലാണ് അത് ആദ്യമറിഞ്ഞത്...
പിന്നെ ഞാനും......
ഞാനുറങ്ങിയത്
കരിയിലയോടോപ്പമായിരുന്നു.......!

പ്രഭാതം

വിളിച്ചു ഉണര്‍താനാണ്
ഭാര്യക്കിഷ്ടം
ഒരു ദിവസം പഴകിയ
ചുംപനതിനായി
അവളിരിക്കെ
ഞാനുണര്‍ന്നു....

ഒരു വാക്ക്


ഈ രേഖപ്പെടുത്തലുകള്‍ക്ക്
കീഴ്പ്പെടുത്താനാവില്ലായിരിക്കാം....
എങ്കിലും
ഇതെന്‍റെ
അക്ഷരപൊട്ടുകളാണ്....
നേര് മറന്ന

ഇന്നിന്‍റെ വിഹായസ്സിലേക്ക്
അക്ഷരങ്ങളെ ചേര്‍ത്ത് വെക്കട്ടെ ...... !