Wednesday, February 2, 2011


ഇരുള്‍ക്കടങ്ങള്‍


കൈ തഴമ്പേറ്റ്
രൂപം നഷ്ട്ടപ്പെട്ട തുണി മാറ്റി
ഇരുട്ടിന്റെ വസ്ത്രമണിയിച്ചു
ആര്‍ദ്രത വറ്റിയ കണ്ണില്‍
ചുംബന ചൂട് പായിച്ച്....
ഞാനെറിഞ്ഞുടച്ച നീര്ത്തുള്ളികളെ
മുഴുവനായും നീ
പെറുക്കിയെടുത്തു....


ഇനിയും എന്നോട് കടം പറയരുത്...!

painting: rajesh monji

No comments: