ഡോ. രാജേഷ് മോൻജി എഴുതിയ പുസ്തകം "തൊപ്പി" - തിരക്കഥ (ബാലസാഹിത്യം) കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.
തൃശൂർ ചിൽഡ്രൻസ് ഫിലിം ക്ലബ് നടത്തിയ ലോഹിതദാസ് - തിരക്കഥാ മത്സരത്തിൽ ഈ രചന സമ്മാനാർഹമായിരുന്നു.
അതിശയകരമാം വിധം സമരജീവിതം നയിച്ച മുത്തച്ഛൻ്റെയും, ഓർമ്മകളിൽനിന്നും മുത്തച്ഛനെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബാലുവിൻ്റെയും കഥയാണിത്.
ഉൾപ്പേജുകളിൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മികച്ച ചിത്രകാരനുള്ള പുരസ്കാരം നേടിയ ബോബി എം പ്രഭയുടെ മനോഹരമായ ചിത്രങ്ങളുമുണ്ട്.
തിരക്കഥ, സ്കൂൾതലത്തിലെ പാഠ്യവസ്തുകൂടിയായ സാഹചര്യത്തിൽ ഈ പുസ്തകം സ്വീകരിക്കപ്പെടുമെന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നും കരുതുന്നു.
"തൊപ്പി" - തിരക്കഥ (ബാലസാഹിത്യം)
ISBN 978-93-4960 7-02-6
No comments:
Post a Comment